ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തുള്ള സാന്‍ കമില്ലോ ഫോര്ലാനിനി (ടമി ഇമാശഹഹീ എീൃഹമിശിശ) ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, തുടര്‍ന്ന് ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും, മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ഇറ്റലിയിലെ പ്രവാസി സംഘടനയായ അലിക്ക് ഇറ്റലിയുടെ (ALIC Italy) സജീവ അംഗമായിരുന്നു ബേബി മൂലന്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അലിക്ക് ഇറ്റലി അനുശോചനം രേഖപ്പെടുത്തി.
ഭാര്യ: ഭാവ്യ (മുമ്പ് ഇറ്റലിയിലായിരുന്ന ഭാവ്യ നിലവില്‍ ജര്‍മ്മനിയിലാണ് ജോലി ചെയ്യുന്നത്). ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

Comments: